Whatsapp ban; ഇന്ന് സോഷ്യൽ മീഡിയയുടെ കാലമാണ്. നല്ലതും ചീത്തയുമൊക്കെ സോഷ്യമീഡിയയുടെ സാന്നിധ്യത്തിലൂടെ നടക്കാറുമുണ്ട്. ആളുകൾക്ക് ദോശകരമാവും വിധത്തിൽ കൂടുതൽ സംഭവങ്ങൾ നടക്കുമ്പോൾ അധികൃതർ നടപടകളും എടുക്കാറുണ്ട്. അത്തരത്തിൽ വാട്സാപ്പ് അ്കകൊണ്ടുകൾ നിരവധിച്ച കണക്കുകൽ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയിൽ നിരോധിച്ചത് 9.7 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകളാണ്. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. മെറ്റ പ്ലാറ്റ്ഫോമിൽ 500 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഉപഭോക്താക്കളായി ഉള്ളത്. പല തരത്തിലുള്ള നടപടികളും ഉപഭോക്താക്കളുടെ സുരക്ഷക്കായി ചെയ്ത് വരുന്നുണ്ട്. പ്രധാനമായും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആണ്. ഇത്തരത്തിലുള്ള ഉപഭോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് പല വിലക്കുകളും ഉണ്ടാകുന്നത്.
അക്കൗണ്ടിന് പൂട്ട് വീഴുന്നതിനുള്ള കാരണങ്ങൾ
- ബൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുക
- ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുക
- വാട്സാപ്പിൻ്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക
- നിയമവിരുദ്ധമായ, ഭീഷണിപ്പെടുത്തുന്ന, അപകീർത്തികരമായ, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുക