Shirataki rice; ഇന്ന്ശരീരം ആരോദ്യകരമായി കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ആഹാര ക്രമീകരണം ഒക്കെ ചെയ്യുമെഹ്കിലും പരമ്പരാഗതമായി കഴിച്ച കൊണ്ടിരിക്കുന്ന ചോറ് എന്ന ആഹാരം ഉപേക്ഷിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർക്ക് ഇനി ഒരു പരിഹാരമുണ്ട. ചോറ് കഴിച്ചു കൊണ്ട് ഇനി വണ്ണം കുറക്കാം. എങ്ങനെ എന്നല്ലേ? ജപ്പാനിൽ ‘മിറക്കിൾ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി (shirataki) എന്നയിനം അരി കൊണ്ടുള്ള ചോറ് കഴിച്ചാണ് മെലിയാൻ സഹായിക്കുന്നത്.
ഷിരാതകി അരി
അരി എന്ന് പറയുന്നുണ്ടെങ്കിലും ഷിരാതകി നെൽച്ചെടിയിൽ നിന്നല്ല ഉണ്ടാകുന്നത്. കിഴക്കൻ ഏഷ്യയിൽ വളരുന്ന ഒരു കിഴങ്ങുവർഗ്ഗ സസ്യമായ ‘കൊഞ്ചാക്ക്’ (konjac) അല്ലെങ്കിൽ ‘കൊന്യാകു’ (konnyaku) ചെടിയിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ഈ ചെടിയുടെ കിഴങ്ങുകളിൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതായി അറിയപ്പെടുന്നു, അങ്ങനെയാണ് ഇതിൽ നിന്നും ഷിരാതകി ഉത്പാദിപ്പിക്കുന്നത്. നമ്മൽ കഴിക്കുന്ന അരിയേക്കാൾ വളരെ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റുമാണ് ഇതിനുള്ളത്. ഏകദേശം 85 ഗ്രാം (5 ടേബിൾസ്പൂൺ) ഷിരാതകി അരിയിൽ ഏകദേശം 10-15 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ , വെള്ള അരിയുടെ 100 ഗ്രാമിൽ 130-150 കലോറി അടങ്ങിയിട്ടുണ്ട്. ബ്രൌൺ അരിയിലാകട്ടെ, 100 ഗ്രാമിൽ ഏകദേശം 120 കലോറി ഉണ്ട്. കൊഞ്ചാക്കിൻറെ വേരിൽ ഗ്ലൂക്കോമാനൻ(Glucomannan) എന്ന പ്രധാന നാര് അടങ്ങിയിട്ടുണ്ട്. ഈ നാരിന് കുടലിനെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഷിരാതകി ഉപയോഗപ്രദമാണെന്നാണ് പറയപ്പെടുന്നത്.