Trip Planning; യുറോപ്പിലേക്ക് പോകാൻ സ്വപ്നം കാണുന്നവർക്ക് മുന്നറിയിപ്പ്…!

Trip Planning; യുറോപ്പിലേക്ക് പോകാൻ സ്വപ്നം കാണുന്നവർക്ക് മുന്നറിയിപ്പ്…!യാത്രകൾ ഇൽ്ടപ്പെടാത്തവരായി ആരും ഇല്ലഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒരു ഇടവേള കിട്ടിയാൽ ലോകം ചുറ്റികാണാൻ ഇറങ്ങുനനവർ നമുക്ക് ചുറ്റും നിരവധിയാണ്. വിദേസ രാജ്യങ്ങൾ ഉൾപ്പടെ ഇവരുടെ ലിസ്റ്റിൽ ഉണ്ടാവും. എന്നാൽ ചിലപ്പോഴൊക്കെ പോകുന്ന രാജ്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും മനസ്സിലാക്കാതം പോകുന്നവരും ഉണ്ട്. അങ്ങനെ ചെയ്താൽ ചിലപ്പോഴ്‍ നമ്മുടെ മുഴുവൻ യാത്രയേയും അത് സാരമായി ബാധിക്കും. അത്തരത്തിൽ ഒരു രാജ്യമാണ് യുറോപ്പ്. യുറോപ്പിലേക്ക് ആദ്യമായി എത്തുന്ന യാത്രികന് പല അബദ്ധങ്ങളും പറ്റാറുണ്ട്. യുറോപ്പിലേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളിൽ ചിലത് ചുവടെ:

  1. അമിതമായ പ്ലാനിം​ഗ് ആവശ്യമില്ല

യൂറോപ്പ് വളരെ ചെറുതാണെന്ന് ഭൂപടത്തിൽ നോക്കുമ്പോൾ തോന്നും. എന്നാൽ അത് അങ്ങനെയല്ല, റോമിൽ നിന്നു പാരീസിലേക്കും അവിടെനിന്നു ബാഴ്‌സലോണയിലേക്കുമെല്ലാം ഓടിയോടി നടക്കുന്നത് നിങ്ങളെ ക്ഷീണിതരാക്കുകയും ഒന്നും ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി എക്സപ്ലോർ ചെയ്യുക എന്നതാണ് പ്രധാനം.

  1. പോകുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം

വലിയ നഗരങ്ങളിൽ പല യൂറോപ്യന്മാരും ഇംഗ്ലീഷ് സംസാരിക്കും. എന്നാൽ, ഉൾപ്രദേശങ്ങളിലേക്ക് പോകുമ്പോൾ പ്രാദേശിക ഭാഷയിൽ കുറച്ച് അടിസ്ഥാന വാക്യങ്ങൾ അറിഞ്ഞിരിക്കണം.

  1. ട്രെയിൻ ടിക്കറ്റുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക

പല യൂറോപ്യൻ രാജ്യങ്ങളിലും യാത്ര ചെയ്യാൻ കയ്യിൽ ഒരു ടിക്കറ്റ് മാത്രം പോര, യാത്ര ചെയ്യുന്നതിന് മുൻപ് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

  1. ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുമ്പോൾ

എല്ലാ ഇടങ്ങളിലും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കില്ല. അമേരിക്കയിൽ ഇത് വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ജർമനി, ഫ്രാൻസിലെ ചെറിയ പട്ടണങ്ങൾ പോലുള്ള യൂറോപ്പിൻറെ ചില ഭാഗങ്ങളിൽ ഇപ്പോഴും പണത്തിനാണ് പ്രിയം. അതിനാൽ അത്യാവശ്യത്തിനു വേണ്ട പ്രാദേശിക കറൻസി എപ്പോഴും കൈവശം വയ്ക്കുക.

  1. ഭക്ഷണം കഴിക്കുമ്പോൾ

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമുള്ള റസ്റ്ററന്റുകളിൽ നിന്ന ഭക്ഷണം കഴിക്കാതെയിരിക്കുന. പലപ്പോഴും അമിത വിലയും നിലവാരം കുറഞ്ഞതുമായ ഭക്ഷണമായിരിക്കും ലഭിക്കുക.

  1. യാത്രാ ഇൻഷുറൻസ്

വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ യാത്ര ഇൻഷുറൻസ് ആവശ്യമാണ്. ലഗേജ് നഷ്ടപ്പെടുക, വാലറ്റുകൾ മോഷ്ടിക്കുക, അല്ലെങ്കിൽ എന്തെങ്കിലും മെഡിക്കൽ അടിയന്തരാവസ്ഥകൾ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ, നിങ്ങളുടെ രക്ഷയ്ക്ക് ഇൻഷുറൻസ് ആവശ്യമാണ്. ആരോഗ്യം, റദ്ദാക്കലുകൾ, മോഷണം എന്നീ സന്ദർഭങ്ങളിലും ഇൻഷുറൻസ് ആവശ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top